Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Land Dispute

രാ​ധ​യു​ടെ ഭ​ർ​ത്താ​വാ​ണ് എ​ല്ലാ​ത്തി​നും പി​ന്നി​ൽ, ഇ​തെ​ല്ലാം ത​നി​ക്കും അ​വ​കാ​ശ​പ്പെ​ട്ട ഭൂ​മി: വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വി​തു​മ്പി ന​ടി അം​ബി​ക

സ്വ​ത്ത് ത​ർ​ക്കം പ​ര​സ്യ​പ്പോ​രി​ലേ​യ്ക്കെ​ത്തി​ച്ച് അം​ബി​ക​യും രാ​ധ​യും. സ്വ​ത്ത് ത​ട്ടി​യെ​ടു​ത്തെ​ന്ന് ആ​രോ​പി​ച്ച് സ​ഹോ​ദ​രി രാ​ധ എ​ത്തി​യ​തി​ന് പി​ന്നാ​ലെ ഇ​പ്പോ​ഴി​താ മ​റു​പ​ടി​യു​മാ​യി ന​ടി അം​ബി​ക​യു​മെ​ത്ത

ത​ന്‍റെ അ​റി​വി​ല്ലാ​തെ ചെ​ന്നൈ​യി​ലെ എ​ആ​ർ​എ​സ് ഗാ​ർ​ഡ​ൻ രാ​ധ വി​ൽ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്തെ​ന്നും അം​ബി​ക വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. രാ​ധ​യു​ടെ ഭ​ർ​ത്താ​വാ​ണ് നീ​ക്ക​ങ്ങ​ൾ​ക്ക് പി​ന്നി​ലെ​ന്നും കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ചെ​ന്നൈ​യി​ലെ എ​ആ​ർ​എ​സ് ഗാ​ർ​ഡ​ൻ​സ് ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്നും അം​ബി​ക പ​റ​ഞ്ഞു.

ചെ​ക്ക് കേ​സി​ൽ രാ​ധ​യ്ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​മ്പോ​ഴാ​ണ് അ​വ​ർ പ​രാ​തി​യു​മാ​യി എ​ത്തി​യ​തെ​ന്ന് അം​ബി​ക പ​റ​ഞ്ഞു.

ത​നി​ക്കു കൂ​ടി അ​വ​കാ​ശ​പ്പെ​ട്ട ഭൂ​മി​യാ​ണ​ത്. എ​ആ​ർ​എ​സ് എ​ന്ന പേ​രു​മാ​റ്റി പു​തി​യ പേ​രി​ട്ട​ത് വ​ള​രെ വി​ഷ​മി​പ്പി​ച്ചു. വീ​ടും ഓ​ഡി​റ്റോ​റി​യ​വും എ​ല്ലാം ഹോ​ട്ട​ൽ ആ​ക്കാ​നാ​ണ് രാ​ധ​യും കു​ടും​ബ​വും ശ്ര​മി​ക്കു​ന്ന​ത്. നി​യ​മ​പ​ര​മാ​യി കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​തി​നാ​ലാ​ണ് ആ​രെ​യും ഇ​ക്കാ​ര്യം അ​റി​യി​ക്കാ​ത്ത​ത്. വീ​ട്ടി​ലെ കാ​ര്യ​ങ്ങ​ൾ വീ​ട്ടി​ൽ ഒ​തു​ക്കി തീ​ർ​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് രാ​ധ ആ​രോ​പ​ണ​വു​മാ​യി എ​ത്തി​യ​ത്. 

ചെ​ക്ക് ബൗ​ൺ​സ് ആ​യ താ​നാ​ണ് പ​രാ​തി ന​ൽ​കേ​ണ്ട​ത്. അ​തി​നു പ​ക​രം ചെ​ക്ക് ന​ൽ​കി​യ രാ​ധ​യാ​ണോ പ​രാ​തി​പ്പെ​ടേ​ണ്ട​തെ​ന്ന് അം​ബി​ക ചോ​ദി​ച്ചു. മു​ൻ​കൂ​ട്ടി പ്ലാ​ൻ ചെ​യ്താ​ണ് രാ​ധ ത​നി​ക്ക് ചെ​ക്ക് ത​ന്ന​ത്.

ഒ​രു സ​ഹോ​ദ​രി അ​ങ്ങ​നെ ചെ​യ്യാ​മോ? ഒ​ന്ന​ര വ​ർ​ഷ​മാ​യി കോ​ടി​ക​ളു​ടെ ചെ​ക്ക് ആ​രെ​ങ്കി​ലും സൂ​ക്ഷി​ക്കു​മോ? ഇ​ങ്ങ​നെ ചെ​യ്യു​മ്പോ​ൾ ത​ന്നോ​ട് ഒ​രു വാ​ക്ക് പ​റ​യാ​മാ​യി​രു​ന്നു എ​ന്നും വി​തു​മ്പി​ക്ക​ര​ഞ്ഞ് അം​ബി​ക പ​റ​ഞ്ഞു.

സ​ഹോ​ദ​രി​യാ​യ ന​ടി അം​ബി​ക​യും സ​ഹോ​ദ​ര​ൻ മ​ല്ലി​കാ​ർ​ജു​നും ചേ​ർ​ന്ന് അ​ഞ്ചു ചെ​ക്കു​ക​ൾ കൈ​ക്ക​ലാ​ക്കി അ​ക്കൗ​ണ്ടി​ൽ​നി​ന്നു 46 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നു ന​ടി രാ​ധ (ഉ​ദ​യ​ച​ന്ദ്രി​ക) പ​രാ​തി ന​ൽ​കി​യ​ത്.

രാ​ധ നേ​രി​ട്ടെ​ത്തി ചെ​ന്നൈ പൊ​ലി​സ് ക​മ്മി​ഷ​ണ​ർ​ക്കു പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. വ​ൽ​സ​ര​വാ​ക്ക​ത്തെ വീ​ട്ടി​ൽ ഓ​ഫി​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഒ​പ്പി​ട്ടു സൂ​ക്ഷി​ച്ചി​രു​ന്ന ചെ​ക്കു​ക​ളാ​ണു ത​ട്ടി​യെ​ടു​ത്ത​തെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം ബാ​ങ്ക് അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണു 46 കോ​ടി രൂ​പ ന​ഷ്ട​മാ​യ വി​വ​രം അ​റി​ഞ്ഞ​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

 

National

മു​ന​മ്പ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് നീ​തി വേ​ണം; കേ​ന്ദ്ര​മ​ന്ത്രി​യെ ക​ണ്ട് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

ന്യൂ​ഡ​ൽ​ഹി: മു​ന​മ്പം വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ എം​എ​ൽ​എ കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഭൂ​മി ഉ​മീ​ദ് പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു​ള്ള ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മു​ന​മ്പ​ത്തെ ജ​ന​ങ്ങ​ൾ നീ​തി അ​ർ​ഹി​ക്കു​ന്നു​ണ്ട്. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് വ​ഖ​ഫ് ബോ​ർ​ഡ് മു​ന​മ്പ​ത്തെ 404 ഏ​ക്ക​ർ ഭൂ​മി പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. നി​യ​മ​പ്ര​കാ​രം വ​ഖ​ഫ് സ്വ​ത്തു​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഉ​മീ​ദ് പോ​ർ​ട്ട​ലി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യാ​ൻ മു​ത​വ​ല്ലി​ക്ക് മാ​ത്ര​മാ​ണ് അ​വ​കാ​ശ​മു​ള്ള​ത്.

ഇ​വി​ടെ ആ ​അ​ധി​കാ​രം ഫാ​റൂ​ഖ് കോ​ള​ജി​നാ​ണ്. യാ​തൊ​രു​വി​ധ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ക്കാ​തെ വ​ഖ​ഫ് ബോ​ർ​ഡ് ഏ​ക​പ​ക്ഷീ​യ​മാ​യി ഈ ​ഭൂ​മി ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

National

സ്വ​ത്ത് ത​ർ​ക്കം; മ​ക​നെ പി​താ​വ് കു​ത്തി​ക്കൊ​ന്നു

ഭു​വ​നേ​ശ്വ​വ​ർ: ഒ​ഡീ​ഷ​യി​ലെ ധെ​ങ്ക​നാ​ലി​ൽ കു​ടും​ബ​സ്വ​ത്തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പി​താ​വ് മ​ക​നെ കു​ത്തി​ക്കൊ​ന്നു. ബി​ഭൂ​തി സാ​ഹു എ​ന്ന​യാ​ളാ​ണ് മ​ക​ൻ ഖി​രോ​ദ് സാ​ഹു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ഭൂ​തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കു​ടും​ബ​സ്വ​ത്തി​നെ ചൊ​ല്ലി ബി​ഭൂ​തി​യും ഖി​രോ​ദും കു​റെ കാ​ല​മാ​യി ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ര​ക്ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ഖി​രോ​ദ് പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​വ് ര​ശ്മി​ത സാ​ഹു പ​റ​ഞ്ഞു.

ബി​ഭൂ​തി, മ​ക​ന്‍റെ വ​യ​റ്റി​ൽ ക​ത്തി ഉ​പ​യോ​ഗി​ച്ച് നി​ര​വ​ധി ത​വ​ണ കു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം പ്ര​തി ഒ​ളി​വി​ൽ പോ​കാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി. തെ​ളി​വു​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

 

Latest News

Corehub Up